കന്ദമാൽ: ഒഡിഷയിലെ കന്ദമാലിൽ നടന്ന മാവോയിസ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പത്തു സൈനികർക്കു പരുക്കേറ്റു . ബലിഗുദയിലെ വനത്തിൽ പതിയിരുന്ന മാവോയിസ്റ്റുകൾ സൈനികർക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ സൈനികനായ ലക്ഷ്മികാന്ത് ജെയിനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ പരിക്കേറ്റ മൂന്നു സൈനികരെ ബലിഗുദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഏഴു സൈനികരെ ബർഹാംപുരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് മേധാവി അറിയിച്ചു.
Post Your Comments