Latest NewsNewsBusiness

സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി; വില കൂടും

ന്യൂഡല്‍ഹി: നിലവില്‍ രണ്ടു ശതമാനം നികുതിയുള്ള സ്വര്‍ണത്തിന് മൂന്നു ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചരക്കുസേവനനികുതി നടപ്പാകുന്നതോടെ സ്വര്‍ണത്തില്‍നിന്നു മാത്രമായി സംസ്ഥാനത്തിനു 300 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

സ്വര്‍ണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കുമാണ് വിലകൂടുക. മിലിറ്ററി ക്യാന്റീനെ ജിഎസ്ടി പരിധിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കിയെങ്കിലും പാരാമിലിറ്ററി, പൊലീസ് ക്യാന്റീനുകള്‍ക്കു പ്രത്യേക ഇളവ് അനുവദിച്ചില്ല. കശുവണ്ടി, കയര്‍, ലോട്ടറി എന്നിവയുടെ നികുതി നിരക്കുകള്‍ തീരുമാനിക്കാനായി ഈ മാസം പതിനൊന്നിനു വീണ്ടും യോഗം ചേരും.

അതേസമയം ബീഡിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ബീഡിയ്ക്കു 28 ശതമാനം നികുതി ഏര്‍പ്പെടുത്തും, എന്നാല്‍ അധികസെസ് ഈടാക്കില്ല. സിഗരറ്റിനു 28 ശതമാനം നികുതിക്കു പുറമെ 200 ശതമാനം അധികസെസ് ഈടാക്കും.

shortlink

Post Your Comments


Back to top button