Latest NewsNewsTechnology

എറിഞ്ഞാലും ഉടയാത്ത സ്മാര്‍ട്ട്‌ ഫോണ്‍ സ്ക്രീനുകള്‍ വരുന്നു

ടെക് ലോകത്ത് അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന മേഖലയായ സ്മാർട്ട്ഫോൺ വിപണിയില്‍ ദിവസവും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളുമാണ് ലോകത്തിനായി അവതരിപ്പിക്കുന്നത്. താഴെ വീണാലും എറിഞ്ഞുടച്ചാലും തകരാത്ത സ്ക്രീനും ബോഡിയുമായി സ്മാർട്ട്ഫോണുകള്‍ വരുന്നു എന്ന ശുഭവാര്‍ത്തയാണ് സ്മാര്‍ട്ട്‌ ഫോണ്‍ പ്രേമികള്‍ക്കായി എത്തുന്നത്. മിക്ക സ്മാർട്ട്ഫോണുകളുടെയും പ്രധാന പോരായ്മ സ്ക്രീനിന്റെ ശേഷി തന്നെയാണ്.

ചുമ്മാ താഴെ വീണാൽ പോലും പൊട്ടുന്ന സ്ക്രീനാണ് മിക്ക സ്മാർട്ട്ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വടക്കൻ അയർലൻഡിലെ ക്യൂൻസ് സര്‍വകലാശാലയിലെ ഗവേഷകർ. ഒരിക്കലും പൊട്ടാത്ത സ്ക്രീനും ബോഡിയും നിർമിക്കാമെന്നാണ് ഇവർ കണ്ടെത്തിയത്. തറയിൽ വീണാലും എറിഞ്ഞുടക്കാൻ ശ്രമിച്ചാൽ പോലും തകരാത്ത സ്ക്രീനുള്ള സ്മാർട്ട്ഫോൺ നിർമിക്കാമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ഉരുക്കിനേക്കാൾ 200 മടങ്ങ് ഉറപ്പുള്ളതാണ് ഗവേഷകർ കണ്ടെത്തിയ സ്ക്രീൻ. ‘സി-60’ എന്ന പ്രത്യേകതരം രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് ഒരിക്കലും പൊട്ടാത്ത ഗ്ലാസുകൾ നിർമിക്കുന്നത്. സിലിക്കണിനോടു സാമ്യമുള്ള ഗ്ലാസ് ഗ്രാഫൈറ്റ്, ഹെക്സാഗോണൽ ബോറോൺ നൈട്രേറ്റ് എന്നിവയുടെ സംയുക്തമാണ് ഇതിൽ‌ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, വിപണിയിൽ ലഭ്യമായ ഗ്ലാസുകളേക്കാൾ കൂടുതൽ പ്രകാശം കടത്തിവിടാൻ ശേഷിയുളള പുതിയ ഗ്ലാസിലൂടെ വൈദ്യുതി തരംഗങ്ങൾക്കും പ്രവഹിക്കാൻ ശേഷിയുണ്ട്. ഈ ഗ്ലാസുമായി സ്മാർട്ട്ഫോൺ നിർമിച്ചാൽ ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കുമെന്നും ഗവേഷകർ പറയുന്നു. മിറാക്കിൾ മെറ്റീരിയൽ എന്ന അദ്ഭുത ഗ്ലാസ് ടെക്നോളജി സ്മാർട്ട് ഫോൺ കമ്പനികളെല്ലാം സ്വീകരിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button