പുണെ: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി മഹാരാഷ്ട്രയിലെ ഷിര്‍ദി സായിബാബക്ഷേത്രം. പ്രതിദിനം അരലക്ഷത്തില്‍ കൂടുതല്‍ ഭക്തര്‍ പ്രദക്ഷിണത്തിനെത്തുന്ന ക്ഷേത്രമാണിത്. ഇവരുടെ പ്രദക്ഷിണവഴികളില്‍നിന്ന് ക്ഷേത്രത്തിലെ വിളക്കുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ക്ഷേത്ര ഭരണസമിതി തയ്യാറാക്കിയത്.
തീര്‍ഥാടകരുടെ പാദസ്പര്‍ശം ഏല്‍ക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇരുനൂറോളം ഊര്‍ജോത്പാദന യൂണിറ്റുകള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രദക്ഷിണപാതയില്‍ എനര്‍ജി പെഡലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഷിര്‍ദിയിലെ സായിബാബ സമാധിയുടെ ശതാബ്ദിയാഘോഷപരിപാടികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് ഹവാരെയാണ് ഇക്കാര്യമറിയിച്ചത്.
ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സംഖ്യ വര്‍ധിച്ചതിനാല്‍ ക്ഷേത്രത്തിനകത്തുതന്നെ നീളംകൂടിയ പ്രദക്ഷിണവഴികള്‍ ഒരുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇതുവഴി ലഭ്യമാകുന്ന ഊര്‍ജമുപയോഗിച്ച് തുടക്കത്തില്‍ ക്ഷേത്രപരിസരത്തെ വൈദ്യുതിവിളക്കുകളും ഫാനുകളും മറ്റും പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കാന്‍ സ്വകാര്യകമ്പനികളുടെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്.
Post Your Comments