കൊണ്ടെഗാവ്•കാറില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട പോലീസുകാരനെ പിടികൂടിയ നാട്ടുകാരെ കേസില്‍ കുടുക്കാന്‍ പോലീസിന്റെ ശ്രമം. ചത്തിസ്ഗഡിലെ കൊണ്ടേഗാവ് ഗ്രാമത്തിലെ വനപ്രദേശത്താണ് സംഭവം. വനപ്രദേശത്ത് കാറില്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന മുന്ന പോലീസുകാരനേയും യുവതിയേയും നാട്ടികര്‍ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ആണ് ഇയാള്‍ പോലീസുകാരന്‍ ആണെന്ന് വെളിപ്പെടുത്തുന്നത്. താന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആണെന്നും കളിച്ചാല്‍ വിവരമറിയുമെന്നും ഇയാള്‍ ഭീഷണിമുഴക്കി. എന്നാല്‍ നാട്ടുകാര്‍ ഭീഷണി കാര്യമാക്കാതെ ഇരുവരേയും തടഞ്ഞുവച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ഇയാളെ തടഞ്ഞുവച്ച നാട്ടുകാരില്‍ ചിലരെ പൊലീസ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. പൊലീസ് ഭീഷണിക്കെതിരേ ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് തവണ വിവാഹിതനാണ് മുന്ന. ഇയാളുടെ ആദ്യ ഭാര്യയിലെ പെണ്‍ മക്കള്‍ രണ്ടുപേരും വിവാഹം കഴിക്കുകയും അവര്‍ക്കു കുട്ടികളുമുണ്ട്. ഇയാളുടെ പരസ്ത്രീഗമനത്തില്‍ മൂന്നു ഭാര്യമാരും പലപ്പോഴായി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, സ്വാധീനമുപയോഗിച്ച് ഇയാള്‍ കേസില്‍ നിന്നു രക്ഷപ്പെടുകയാണ് പതിവ്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായാലേ നടപടിയെക്കുറിച്ചു പറയാനാവൂ എന്നുമാണ് പൊലീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇയാള്‍ക്കെതിരേ നടപടിയെടുക്കാതെ പൊലീസ് ഒഴിഞ്ഞുമാറുകയാണെന്നും ഇയാള്‍ നാലം വിവാഹത്തിന് ഒരുങ്ങുകയായിരുന്നുവെന്നും മൂന്നാം ഭാര്യ ദേവി ആരോപിക്കുന്നു.
Post Your Comments