ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം തള്ളി ഇന്ത്യ. നിയന്ത്രണരേഖയിൽ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിൽ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നും ഇന്ത്യൻ ബങ്കറുകൾ തകർത്തതായും പാക്ക് സൈനിക വക്താവ് അവകാശപ്പെട്ടു. എന്നാൽ പാക്ക് വാദം നുണയാണെന്നു ഇന്ത്യൻ സേന അറിയിച്ചു. അതിർത്തിയിൽ കനത്ത വെടിവയ്പു തുടരുകയാണ്.
പ്രകോപനമില്ലാതെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാക് ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റതായും സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്.
പാക് വാദം തെറ്റാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പ്രതികരിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കുയായിരുന്നുവെന്നും കരസേന അറിയിച്ചു. പൂഞ്ച് ജില്ലയിലെ രണ്ട് സെക്ടറുകളിലായിട്ടായിരുന്നു പാക് പ്രകോപനം. വെടിവെയ്പിന് പുറമേ മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
Post Your Comments