ന്യൂഡൽഹി:സ്ത്രീകൾക്കു സൈന്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളുമായി ഇന്ത്യ. യുദ്ധമുന്നണികൾക്കും ഏറ്റുമുട്ടലുകൾക്കും സ്ത്രീകളെ നിയോഗിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യയിൽ അപൂർവമായാണ് സ്ത്രീകളെ കരസേനയുടെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്നത് . പുതിയ പദ്ധതികളുമായി ചരിത്ര നീക്കത്തിനൊരുങ്ങുകയാണ് കരസേന.
മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്നൽ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണുനിലവിൽ കരസേന സ്ത്രീകൾക്കു പ്രവേശനം കൊടുക്കുന്നത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും പുരുഷൻമാർ മാത്ര൦ മതി എന്ന പതിവിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ഇന്ത്യ . “തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ആദ്യം സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകളികും നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കാര്യങ്ങളിൽ ഗവണ്മെന്റുമായി കൂടിയാലോചിച്ചതിനു ശേഷ൦ തീരുമാനം എടുക്കും ” ബിപിൻ റാവത്ത് പറഞ്ഞു.
Post Your Comments