Latest NewsNewsIndia

സ്ത്രീകള്‍ യുദ്ധ മുഖത്തേക്ക് : ചരിത്ര നീക്കത്തിനൊരുങ്ങി ഇന്ത്യൻ കരസേന

ന്യൂഡൽഹി:സ്ത്രീകൾക്കു സൈന്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളുമായി ഇന്ത്യ. യുദ്ധമുന്നണികൾക്കും ഏറ്റുമുട്ടലുകൾക്കും സ്ത്രീകളെ നിയോഗിക്കുമെന്നു  കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യയിൽ  അപൂർവമായാണ് സ്ത്രീകളെ കരസേനയുടെ  മുന്നിരയിലേയ്ക്ക്  കൊണ്ടുവരുന്നത് . പുതിയ പദ്ധതികളുമായി ചരിത്ര നീക്കത്തിനൊരുങ്ങുകയാണ് കരസേന.

മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്നൽ, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലാണുനിലവിൽ  കരസേന സ്ത്രീകൾക്കു പ്രവേശനം കൊടുക്കുന്നത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും  പുരുഷൻമാർ മാത്ര൦ മതി എന്ന പതിവിൽ മാറ്റം  വരുത്താൻ  ഒരുങ്ങുകയാണ് ഇന്ത്യ .  “തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ആദ്യം  സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക  ഓപ്പറേഷനുകളികും നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കാര്യങ്ങളിൽ ഗവണ്മെന്റുമായി കൂടിയാലോചിച്ചതിനു ശേഷ൦  തീരുമാനം എടുക്കും ” ബിപിൻ റാവത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button