
ന്യൂഡൽഹി: ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കി 4 ഇന്ത്യൻ സൈനികർ. കുന്‍ചോക്ക് തെന്‍ഡ, കേല്‍ഷണ്‍ഗ് ദൂര്‍ജി ഭൂട്ടിയ, കല്‍ഡന്‍ പാഞ്ചൂര്‍, സോനം പുന്‍സോക് എന്നീ ധീരജവാന്മാരാണ് ഈ നേട്ടം സ്വന്തമാക്കിയത്. 10 അംഗസംഘത്തെയാണ് ഈ ദൗത്യത്തിനായി നിയോഗിച്ചത്. എങ്കിലും 4 പേർക്കാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് സംഘത്തെ നയിച്ച കേണല്‍ വിശാല്‍ ദുബെ വ്യക്തമാക്കി.
മെയ് 21 ദൗത്യം ആരംഭിച്ച സംഘം വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ തിരിച്ചെത്തി. ഇന്ത്യയ്ക്ക് അഭിമാനമായ സൈനികരെ ആദരിക്കാൻ ആലോചനയുണ്ട്. സ്‌നൗ ലയണ്‍ എവറസ്റ്റ് എക്‌സ്‌പെഡിഷന്‍ 2017 എന്നായിരുന്നു ദൗത്യത്തിന്റെ പേര്. 4000 പേര്‍ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും 187 പേര്‍മാത്രമാണ് ഓക്‌സിജന്‍ സിലിണ്ടറില്ലാതെ ദൗത്യം പൂർത്തിയാക്കിയത്.
Post Your Comments