KeralaLatest News

രാഷ്ട്രീയ ചാണക്യന്റെ വരവ് !

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യന്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തരംഗക്കൊടി പാറിച്ച നരേന്ദ്രമോദിയുടെ ബുദ്ധികേന്ദ്രം. അമിത്ഷായുടെ കേരളാ സന്ദര്‍ശനത്തിന്റെ ലക്ഷ്യം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ്.

കേരളം പിടിക്കുക ലക്ഷ്യമാക്കി എന്‍ഡിഎ കേരള ഘടകം രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനത്തിലെ പുരോഗതി ദേശീയ നേതൃത്വത്തെ നിരാശപ്പെടുത്തുകയാണ്. ഇത് മറികടക്കുക കൂടിയാണ് അമിത്ഷായുടെ വരവിന്റെ ലക്ഷ്യം. വിവിധ മത മേലദ്ധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയും ഇത് ശരിവെയ്ക്കുന്നു.

നിലവില്‍ എന്‍ഡിഎ ഘടകക്ഷിയായുള്ള ബിഡിജെഎസ് അടക്കമുള്ളവര്‍ക്ക് വേണ്ട പരിഗണന നല്‍കേണ്ടതുണ്ട്. ഫാദര്‍ ഉഴുന്നാലന്റെ മോചനം ഉള്‍പ്പടെയുള്ളവ ക്രിസ്ത്യന്‍ മത മേലദ്ധ്യക്ഷന്‍മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇതെല്ലാം വേണ്ട രീതിയില്‍ പരിശോധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ പ്രവര്‍ത്തനം പോലെ തന്നെ കേരളത്തിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നതാണ് അമിത്ഷായുടെ വരവിന്റെ ലക്ഷ്യം. മാത്രമല്ല കൂടുതല്‍ മുന്നണികളെ കൂടി എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കുക കൂടി ബിജെപി ദേശീയ നേതൃത്വം ലക്ഷമിടുന്നു.

shortlink

Post Your Comments


Back to top button