മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് 2016 -17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ പവര്‍ ടില്ലറുകളുടെ വിതരണോദ്ഘാടനം എടവക പഞ്ചായത്ത് 14ാ൦ വാര്‍ഡിലെ പ്രതീക്ഷ കുടുംബശ്രീക്ക് നല്‍കികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന് നിര്‍വ്വഹിച്ചു. ഫാത്തിമാ ബീഗം അധ്യക്ഷയായിരുന്നു. 23 ലക്ഷം രൂപ മുടക്കി വാങ്ങിയ 15 ടില്ലറുകളാണ് ബ്ലോക്ക് പഞ്ചായത്ത് മുഖാന്തരം കാര്ഷകാര്ക്ക് ലഭ്യമാക്കിയത്. വൈസ് പ്രസിഡന്റ് കെ ജെ പൈലി, സ്റ്റാന്‍ഡി൦ഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സി മൈമൂന,ശശിധരന്, ലിസി, ലില്ലി, സുലേഖ എന്നിവര്‍ സംസാരിച്ചു.
Post Your Comments