ദുബായ്: പുണ്യമാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി യുഎഇ സർക്കാർ. ‘യു.എ.ഇ. വൊളന്റിയേഴ്സ്’ എന്ന സന്നദ്ധസേവനത്തിനുള്ള സംഘടന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. പൊതു സ്വകാര്യ സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും സംയുക്തമായി സഹകരിച്ചാണ് സന്നദ്ധസംഘടന പ്രവർത്തിക്കുക.
വ്യക്തികൾക്ക് അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് വിവിധമേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്താനാകും. വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യ, കല, കായികം, അടിയന്തിരസഹായം, പരിസ്ഥിതി, സാംസ്കാരികം തുടങ്ങി 14 മേഖലകളിൽ സേവനം നടത്താം.
Post Your Comments