കോഴിക്കോട്:ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഡിഫ്തീരിയയയും മലേറിയയും ഡെങ്കിപ്പനിയും ബാധിച്ച് നിവധി പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയ്‌ക്കെത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കാണ് ഡിഫ്ത്തിരിയ സ്ഥിരീകരിച്ചത്.
ഡിഫ്തിരിയ ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ജില്ലയില്‍ ഇതുവരെ 53 ഡെങ്കിപ്പനി കേസുകളും 31 മലേറിയ കേസുകളും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. രോഗം പെരുകുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
വൃത്തിഹീനമായ സാഹചര്യങ്ങളാണ് പനി പടര്‍ന്നുപിടിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരദേശങ്ങളിലും മലയോര മേഖലകളിലുമാണ് പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments