Latest NewsNewsIndia

വിമാനത്താവളത്തിൽ നിന്ന് 40 ഐ ഫോൺ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

 

ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 40 ഐഫോൺ മോഷ്ടിച്ച രണ്ടു മോഷ്ടാക്കൾ പിടിയിലായി. കാർഗോയിൽ വന്ന സാധനങ്ങളിൽ നിന്നാണ് ഇവർ വിദഗ്ധമായി ഐ ഫോണുകൾ മോഷ്ടിച്ചത്. ഇവരിൽ നിന്ന് 20 ലക്ഷത്തോളം രൂപ വിലവരുന്ന 28 ഐഫോണുകൾ പോലീസ് പിടിച്ചെടുത്തു.

ഡൽഹി നിവാസികളായ പ്രീതം നിഷാദും അനുരാഗ് സിംഗുമാണ് അറസ്റ്റിലായവർ.സിസി ടിവി ഇല്ലാത്ത സ്ഥലം നോക്കിവെച്ചു വിദഗ്ധമായാണ് ഇവർ കാർഗോയിൽ നിന്ന് കവർച്ച നടത്തിയത്. പിന്നീട് ഇവർ ഇത് നല്ല വിലയ്ക്ക് വിൽക്കുകയും ചെയ്തു. വാങ്ങുന്നവരോട് പറഞ്ഞിരുന്നത് ഇവർ കസ്റ്റംസിൽ നിന്നും ലേലത്തിൽ പിടിച്ചതാണെന്നുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button