KeralaLatest News

പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല

 
തിരുവനന്തപുരം : ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പിണറായി വിജയന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിക്കുന്ന വിഷയമാണിത്. സാധാരണക്കാര്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ആര്‍.എസ്.എസ് അല്ലെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രിയല്ലാതെ വേറെ ആരു വരുമെന്ന് ചെന്നിത്തല ചോദിച്ചു. കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാനത്തിന് ആശങ്കകളുണ്ട്.

സാങ്കേതികത്വത്തില്‍ തൂങ്ങി മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം മുതലാളിമാരെ സഹായിക്കാനാണ്. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനുള്ള എല്‍.ഡി.എഫിന്റെ പ്രത്യുപകാരമാണിത്. കേരളത്തെ മദ്യാലയമാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ വേണ്ടെന്ന തീരുമാനത്തിലൂടെ അധികാര വികേന്ദ്രീകരണമാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ജനവഞ്ചനയാണ് നടത്തുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ മദ്യനയത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് മാത്രമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button