Latest NewsKeralaNews

ഇന്ന് സ്കൂളിലെത്തേണ്ട കുട്ടികൾ മുങ്ങിമരിച്ചു : വില്ലനായത് കൃഷിക്കായി ഉണ്ടാക്കിയ ചെറിയ കുളം

മാവേലിക്കര: ഇന്ന് ഒന്നാം ക്ലാസില്‍ എത്താനിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മലയില്‍ കൊച്ചുവീട്ടില്‍ രാജേഷിന്‍റെയും ലക്ഷ്മിയുടെയും മകന്‍ കാശിനാഥ്(ഏഴ്), കണ്ണമംഗലം തെക്ക് കോട്ടൂര്‍ വടക്കതില്‍ ദയാല്‍ലിന്‍റെയും രേവതിയുടെയും മകന്‍ ദ്രാവിഡ്(10) എന്നിവരാണ് മുങ്ങിമരിച്ചത്.

കുട്ടികൾ സമീപത്തെ കൃഷിക്കായി നിർമ്മിച്ച ചെറിയ കുളത്തിനു സമീപം കുളിക്കുന്നത് അടുത്തുള്ള വീട്ടമ്മ കണ്ടിരുന്നു. പെട്ടെന്ന് കുട്ടികളെ കാണാതായതോടെ ഇവർ ബഹളം വെക്കുകയും എല്ലാവരും ഓടിക്കൂടുകയുമായിരുന്നു. കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button