മുംബൈ: പല മേഖലകളിലും കുതിച്ചുയരുകയാണ് ഇന്ത്യ. അതിവേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യയെന്ന് വിശേഷണം നേടി കഴിഞ്ഞു. വ്യോമയാനരംഗത്ത് ഇന്ത്യ വന്‍ കുതിച്ചുച്ചാട്ടമാണ് നടത്തിയിരിക്കുന്നത്. 1080 വിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ധാരണയായി.
ജപ്പാന്, ബ്രിട്ടന്, ജര്‍മനി അടക്കമുള്ള സാമ്പത്തിക ശക്തികളെ തള്ളിമാറ്റിയാണ് ഇന്ത്യ മുന്നിലെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രാ വിമാനങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
കുറഞ്ഞനിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് കമ്പനികളാണു കുടൂതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇവയില്‍ എഴുന്നൂറിലധികം വിമാനങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളിലും, നാനൂറോളം എണ്ണം പിന്നീടുള്ള അഞ്ച് വര്‍ഷത്തിനകവും സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് നിലവില്‍ 480 യാത്രാ വിമാനങ്ങളാണുള്ളത്.
Post Your Comments