മോസ്കോ: ഇന്ത്യയും റഷ്യയും അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചു. തുടർന്ന് വാര്‍ത്താ ഏജന്‍സികളുടെ എഡിറ്റര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ‘മിസൈല്‍’ ഉള്‍പ്പെടെയുള്ള അതിനിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള ആഴമേറിയ ബന്ധത്തിനും സഹകരണത്തിനും പകരം വയ്ക്കാവുന്ന മറ്റു ബന്ധങ്ങള്‍ റഷ്യയ്ക്കില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വ്യക്തമാക്കി. റഷ്യയ്ക്ക് ഇന്ത്യയുമായി പ്രത്യേകതരം ബന്ധമുണ്ടെന്നും പാകിസ്ഥാനുമായി തങ്ങൾക്ക് അടുത്ത (സൈനിക) ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ-റഷ്യ സഹകരണത്തെയും ബന്ധത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ എന്നും ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യയുടെ നിലപാട് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
Post Your Comments