Latest NewsIndiaNews

പ്ലസ് ടു പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല: സംഭവത്തിൽ ദുരൂഹത

 

പാറ്റ്‌ന : ബിഹാര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഒന്നാം റാങ്കുകാരനെ കാണാനില്ല.ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ഗണേഷ് കുമാറിന്‍റെ അഭിമുഖത്തിനായി ദേശീയ മാധ്യമം ഇന്ത്യടുഡേയുടെ റിപ്പോര്‍ട്ടര്‍ എത്തിയപ്പോഴാണ് കാണാനില്ലെന്ന വാര്‍ത്ത പുറത്തായത്. വന്‍ തുക കൈപ്പറ്റിയാണ് റാങ്ക് നിര്‍ണയിച്ചിരിക്കുന്നതെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.

1993 ജൂണ്‍ രണ്ടിനാണ് ഇയാളുടെ ജനനം എന്നാണ് അഡ്മിഷൻ കാർഡിൽ ഉള്ളത്. 24 കാരനായ ഇയാൾ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആളാണെന്നാണ് വീട്ടുകാരുടെ വിശദീകരണം.കഴിഞ്ഞ തവണ പ്ലസ് ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവരെ മാധ്യമങ്ങള്‍ അഭിമുഖം ചെയ്യാനെത്തിയതോടെയാണ് പണം വാങ്ങി റാങ്ക് നിർണ്ണയിക്കുന്ന തട്ടിപ്പ് പുറം ലോകം അറിയുന്നത്.

സംഭവം വന്‍ വിവാദമായതോടെ സര്‍ക്കാര്‍ ഇടപെട്ട് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡില്‍ അഴിച്ചു പണി നടത്തിയിരുന്നു.എന്നാൽ ഇത്തവണ വിജയശതമാനം കുറവായിരുന്നെങ്കിലും ഒന്നാം റാങ്ക് കാരനെ കുറിച്ചുള്ള ദുരൂഹത വിട്ടൊഴിയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button