Latest NewsKerala

ഫാദിയ കേസ്: ഹൈക്കോടതി മാര്‍ച്ച് തെമ്മാടിത്തരമെന്ന് പികെ ഫിറോസ്

മലപ്പുറം: എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്. ഫാദിയ കേസിന്റെ പേരില്‍ എസ്ഡിപിഐ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് തെമ്മാടിത്തരമെന്നാണ് ഫിറോസ് പറഞ്ഞത്.

ഹാദിയ കേസില്‍ പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. അതിന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തലാണോ പോം വഴിയെന്ന് ഫിറോസ് ചോദിക്കുന്നു. ഹാദിയ കേസില്‍ ചാടിപ്പുറപ്പെട്ട എല്ലാവരും തങ്ങളുടെ മതത്തില്‍പെട്ട ഒരു പെണ്‍കുട്ടി അന്യമതം സ്വീകരിച്ചാല്‍ അവളെ ശപിക്കാനും ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു.

ജഡ്ജിമാരേ ഭീഷണിപ്പെടുത്ത് വിധി മാറ്റി എഴുതാമെന്ന് വിചാരിക്കുന്നുണ്ടോ? അങ്ങനെയുള്ള ചരിത്രമുണ്ടോയെന്നും ഫിറോസ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button