Latest NewsNewsInternational

പാക് സൈന്യം തങ്ങളുടെ കയ്യിലെ പാവയെന്ന് തുറന്നു കാട്ടി പാക് ഭീകര സംഘടന തലവൻ

 

ന്യൂഡൽഹി: പാക് സൈന്യത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി പാക് ഭീകര സംഘടനാ തലവൻ. പാക് സൈന്യം തങ്ങളുടെ കയ്യിലെ പാവയാണെന്നുംമുൻ പാക് സൈനിക മേധാവി റഹീല്‍ ഷെരീഫ് ജിഹാദിനെ പിന്തുണയ്ക്കുന്ന ആളാണെന്നും ഭീകര തലവൻ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. പാക് ഭീകര സംഘടന ജമാത്ത് ഉദ് ദവ തലവൻ. ഹാഫിസ് അബ്ജുൾ റഹ്മാൻ മാക്കിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

അമേരിക്കയെയും ഇന്ത്യയെയും മക്കി പരസ്യമായി വെല്ലുവിളിക്കുന്നത്തിന്റെയും പാക് സൈന്യത്തിനെതിരെ ഭീകരനേതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.ഇന്ത്യയെയും അമേരിക്കയേയും നശിപ്പിക്കുമെന്ന് വെല്ലുവിളിച്ച മക്കി നാറ്റോ രാഷ്ട്രങ്ങളെയും വെല്ലുവിളിക്കുന്നുണ്ട്. പാകിസ്ഥാന്റെ ജിഹാദാണ് അമേരിക്കയെ അഫ്‌ഗാനിസ്ഥാനിൽ തോൽപ്പിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.പാകിസ്താന്‍റെ ജിഹാദിന് മുമ്പിൽ അമേരിക്കക്കും റഷ്യക്കും പോലും പിടിച്ചു നിൽക്കാനാവില്ല.

പാക് പ്രസിഡന്‍റ് പർവേസ് മുഷറഫ് രാജ്യം വിട്ടതിന് പിന്നില്‍ ജമാഅത്തെ ഉദ് ദവയാണെന്നും ഇയാൾ അവകാശപ്പെട്ടെങ്കിലും മുഷറഫ് തന്നെ ഇത് തള്ളിയിരുന്നു.ജമാഅത്തുദ്ദഅ് വ നേതാക്കളായ സഫർ ഇക്ബാൽ, അബ്ദുല്ല ഉബൈദ്, ഖാസി കാസിഫ് നിയാസ്, അബ്ദുൽ റഹ്മാൻ ആബിദ് എന്നിവരും ഹാഫിസ് സയീദിനൊപ്പം പാകിസ്താന്‍ തടവിലാക്കിരിക്കുകയാണ് . എന്നാല്‍ വീട്ടുതടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയീദും സംഘവും ലാഹോർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button