കാളിയാര്‍: കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയെ പോലീസ് പിടികൂടി. ഒപ്പം രണ്ട് മക്കളും ഉണ്ടായിരുന്നു. ആന്ധ്രയിലാണ് തൊടുപുഴകാരിയെ പിടികൂടിയത്. കൊല്ലം സ്വദേശിയുടെ കൂടെയാണ് വീട്ടമ്മ പോയത്. കഴിഞ്ഞ മാസം 28ന് എട്ടും അഞ്ചും പ്രായമുള്ള കുട്ടികളെയും കൂട്ടി കാമുകനോടൊപ്പം പോകുകയായിരുന്നു.
തൊടുപുഴയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് വീട്ടമ്മ കൊല്ലം സ്വദേശിയെ പരിചയപ്പെട്ടത്. ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് ഭര്‍ത്താവാണ് കാളിയാര്‍ പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് എടിഎം ഇടപാടു നടത്തിയതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍ ഇവരുണ്ടെന്ന് മനസിലാക്കി.
തിങ്കളാഴ്ച കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച വീട്ടമ്മയെയും മക്കളെയും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ വീട്ടമ്മ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി കാമുകനൊപ്പം വീട്ടമ്മയെ വിട്ടയച്ചു. മക്കളെ സ്വന്തം പിതാവിനൊപ്പവും വിട്ടു.
Post Your Comments