Latest NewsNewsGulf

സൗദിയില്‍ വിദേശികള്‍ക്കുള്ള ജോലി സാധ്യതയ്ക്ക് വീണ്ടും തിരിച്ചടി

കൊച്ചി : സൗദിയില്‍ ഷോപ്പിങ്മാളുകളില്‍ മുഹറം ഒന്നുമുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. നിയമം നടപ്പാക്കിയാല്‍ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമാകും.

സൗദിയിലെ അല്‍ഖസീം, ഹായില്‍ പ്രവിശ്യകളിലെ മാളുകളിലാണ് നിതാഖാത് ആദ്യം നടപ്പാക്കുക.

ഇതിനുപിന്നാലെ രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിലെ മാളുകളിലും നിയമം നടപ്പാക്കും. ശുചീകരണജോലികള്‍ അടക്കമുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ഇളവുണ്ടാകും. മാളുകളില്‍ സ്വന്തം നിലയ്ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തയ്യാറുള്ള സ്വദേശികള്‍ക്ക് സാമൂഹികവികസന ബാങ്കില്‍നിന്ന് സഹായം നല്‍കും. ഷോപ്പിങ് മാളുകളിലെ ചെറുകിട സ്ഥാപനങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ ജോലിയെടുക്കുന്നത്.

നിയമം കര്‍ശനമാകുന്നതോടെ മലയാളി തൊഴിലാളികള്‍ക്ക് മറ്റു ജോലികളിലേക്ക് മാറാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നേക്കും. ശുചീകരണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികള്‍ക്ക് സ്വദേശികളെ ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ ആ മേഖലകളില്‍ മാത്രം വിദേശികളെ കുറച്ചുകാലംകൂടി നിര്‍ത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button