ഭോപ്പാൽ: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റൺ താരം സെെന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭീഷണി.
ഛത്തീസ്ഗഡ് സി.പി.എെ(മാവോയിസ്റ്റ് ) സൗത്ത് സോണൽ കമ്മിറ്റിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഭീഷണി സന്ദേശമുൾപ്പെട്ട മാവോയിസ്റ്റ് ലഘുലേഖ കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ബയ്ലാദില ഭാഗത്ത് നിന്നുമാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഹിന്ദിയിലും ഗോത്രവർഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments