Latest NewsNews

കണ്ണൂരിൽ കന്നുകാലിയെ പരസ്യമായി അറുത്തതിൽ യുവമോർച്ചയുടെ പ്രതിഷേധ മാർച്ച് നടന്നു

കണ്ണൂർ•കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റിയിൽ വെച്ച്  യൂത്ത് കോൺഗ്രസ് നേതാക്കൾ കന്നുകാലിയെ അറുത്തതിൽ പ്രതിഷേധിച്ചും. സംഭവത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് ഇന്ന് വൈകുന്നേരം യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം  പഴയ സ്റ്റാൻഡിൽ സമാപിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി സി രതീഷ് യുവമോർച്ച സ്റ്റേറ്റ് കമ്മിറ്റി അംഗം  പി എ റിതേഷ്,ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി അജിത്ത് കുഞ്ഞിപാണൻ എന്നിവർ സംസാരിച്ചു.

യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം ബിനിൽ കണ്ണൂർ,  കണ്ണൂർ മണ്ഡലം പ്രസിഡന്റ്  എസ് വിജയ് ,അഴീക്കോട് മണ്ഡലം പ്രസിഡന്റ്  അർജുൻ മാവിലക്കണ്ടി,രാഹുൽ പി,അർജുൻ എസ് എന്നിവർ നേതൃത്വം നൽകി.

-ബിനിൽ കണ്ണൂർ

shortlink

Post Your Comments


Back to top button