കൊച്ചി: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കടുത്ത നടപടിയിലേക്കു നീങ്ങുമെന്ന സൂചന നൽകി സുബ്രമണ്യം സ്വാമി.ഭരണഘടനാവകാശം ഉപയോഗിച്ച് സ്വന്തം നിലയിൽ കളക്ടറെ നിയമിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്നു സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.അതോടെ ഈ
ജില്ലാ മജിസ്‌ട്രേറ്റ് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും.
പൊലീസും ജില്ലാ മജിസ്‌ട്രേറ്റും നീതിപൂർവ്വമല്ലെങ്കിൽ ആർട്ടിക്കിൾ 247 അനുസരിച്ച് സീനിയർ ഐ. എ. എസ് ഓഫീസറെ ജില്ലാ കളക്ടറായി സ്വന്തം നിലയിൽ കേന്ദ്രസർക്കാരിന് നിയമിക്കാനാവുമെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ സംഘർഷ സാധ്യതാ പ്രദേശങ്ങളിൽ കേന്ദത്തിനു സായുധ സേനയെ വിനിയോഗിക്കാനും കഴിയും.”ഖാലിസ്ഥാൻ പ്രസ്ഥാനങ്ങളെ വരെ പിന്തുണച്ച സിപി എം ആർ എസ് എസിന്റെ വളർച്ച തടയാനാണ് ആക്രമണം അഴിച്ചു വിടുന്നത്.
കൊലപാതകം ആഘോഷിക്കുന്ന പാർട്ടിക്ക് കേരളത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവരാനാവുക? ന്യൂനപക്ഷ വോട്ടിനു വേണ്ടി പുതിയ ജില്ല വരെ രൂപീകരിക്കാനാണ് ഇടതു സർക്കാരിന്റെ ശ്രമം.” സ്വാമി കൂട്ടിച്ചേർത്തു.ബി. ജെ. പി ബൗദ്ധിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ കലൂർ എ. ജെ. ഹാളിൽ സംഘടിപ്പിച്ച ഉണരുന്നു കേരളം ദേശീയധാരയിലേക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുമ്മനം രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു.
Post Your Comments