നാഗ്പൂർ ; ആദ്യത്തെ മലിനീകരണരഹിത നഗരമാകാനൊരുങ്ങി നാഗ്പൂർ. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന 200 വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗകരി നിര്‍വ്വഹിച്ചു. ടാക്‌സി കാറുകള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയടക്കമുള്ള വൈദ്യുത വാഹനങ്ങളാണ് നിരത്തിലിറക്കിയത്.
വൈദ്യുത വാഹനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണന. ഇതിനായി കുറഞ്ഞ ചിലവില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള ആലോചനകൾ നടന്നു വരുന്നതായി മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് നാഗ്പൂരില്‍ പദ്ധതി നടപ്പിലാക്കിയത്.
മഹീന്ദ്ര ഇ20 ഉൾപ്പടെ ടാറ്റ, കൈനറ്റിക്, ടിവിഎസ് തുടങ്ങിയ വാഹന നിര്‍മാതാക്കളുടെ വൈദ്യുതവാഹനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ചാര്‍ജ്ജിങ് സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി ടാക്‌സി സേവനദാതാക്കളായ ഓല നഗരത്തില്‍ 50 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 50ഓളം ചാര്‍ജ്ജിങ് പോയിന്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
നാഗ്പൂര്‍ മാതൃകയില്‍ മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രകൃതിസൗഹൃദ ഗതാഗത സംവിധാനം ഒരുക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്
Post Your Comments