Latest NewsNewsInternational

ഇത്തവണ വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് ഉണ്ടാവില്ല

 

വാഷിംഗ്ടൺ: 20 വർഷങ്ങളായി നടത്തി വരുന്ന വൈറ്റ് ഹൗസ് ഇഫ്താർ, ഈദുൽ ഫിത്വർ വിരുന്ന് ഇത്തവണയുണ്ടാകില്ല. 1999 മുതൽ മുസ്ലിം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനായി വിവിധ ഭരണകൂടങ്ങൾ നടത്തി വരുന്ന പാരമ്പര്യംആണ് ഇത്തവണ നിര്ത്തലാക്കിയത്.യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സൻ ആണ് ഇത്തവണ ഇത് നടത്തുന്നതിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന.

യു എസ് കോൺഗ്രസ് അംഗങ്ങൾ, മുസ്ലിം സാമൂഹിക സംഘടനാ നേതാക്കൾ, മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ, മുതിർന്ന യു എസ് ഉദ്യോഗസ്ഥർ എന്നിവരാണ് സാധാരണ പരിപാടിയിൽ പങ്കെടുക്കാറ്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള റിലീജിയൻ ആൻഡ് ഗ്ലോബൽ അഫേഴ്‌സ് വിഭാഗം ഈദുൽ ഫിത്വർ വിരുന്ന് സംഘടിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും ടില്ലേഴ്സൻ അത് നിരസിക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്.

അതെ സമയം അധികാരമേറ്റത് മുതൽ രാജ്യത്തും പുറത്തുമുള്ള മുസ്ലിം ജന വിഭാഗങ്ങളോട് പ്രസിഡന്റ് ട്രംപ് തുടരുന്ന വിവേചനപരമായ സമീപനത്തിന്റെ ഭാഗമാണ് ഇഫ്താർ വിരുന്ന് വേണ്ടെന്ന് വെച്ചതെന്ന് മുസ്ലിം സംഘടനകൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button