ഞാൻ മാംസാഹാരിയല്ല….കശാപ്പു നിരോധനം എന്നെ ബാധിക്കുന്ന പ്രശനമേയല്ല…!! എന്നാലും ഒന്നുരണ്ടു കാര്യങ്ങൾ കുറിക്കട്ടെ…!!
രണ്ടു വര്ഷം മുൻപ്, ചാണ്ടിയും സുധീരനുമായുള്ള ഒരു ഈഗോ ക്ലാഷിന്റെ പേരിൽ കേരളത്തിലെ മുൻസർക്കാർ, മദ്യം വിൽക്കുന്ന ബാറുകൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരു ദിവസ്സം നിരോധിച്ചു… ഇനി മദ്യം വേണ്ടവർ ഒന്നുകിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ അല്ലെങ്കിൽ ബവ്റിജസ് ഔട്ട്ലെറ്റിന് മുന്നിൽ ക്യൂ നിന്ന് വാങ്ങികുടിച്ചോളാൻ പറയാതെ പറഞ്ഞു…ഇവിടെയാരും “ബ്രാണ്ടി ഫെസ്റ്റ്” നടത്തി നമ്മൾ കണ്ടില്ല…സത്യം പറഞ്ഞാൽ ബാറുകൾ നിരോധിച്ചതിനു പറഞ്ഞ ന്യായം ഇന്നും കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലായും ഇല്ല…!! അത് ഫാസിസം ആണെന്ന് ആരും പറഞ്ഞില്ല…. ഇഷ്ടപ്പെട്ട പാനീയം കഴിക്കുന്നത് തടയുന്നതു ഭരണഘടനാ വിരുദ്ധം ആണെന്ന് ആരും പറഞ്ഞില്ല…. ആരുടേയും മതവികാരം വൃണപ്പെട്ടില്ല…!! ഞങ്ങൾ കോട്ടയംകാർ മദ്യപാനം മോശമായി കരുതുന്നില്ല, ഞങ്ങൾക്ക് അത് സംസ്കാരത്തിന്റെ ഭാഗമാണ്…. കോട്ടയംകാരുടെ തീൻമേശയിൽ കയറുകയായിരുന്നോ അന്ന് യുഡിഫ് സർക്കാർ ചെയ്തത് ?? ടിവിയിൽ കിടന്നു അലറിവിളിക്കുന്ന ബിന്ദുവും, സംസ്കാര ശൂന്യനായ ബലരാമനും, മുരളീധരനും, സുപ്രീം കോടതി വിധി കീറിയെറിയാൻ പറഞ്ഞ ആന്റണിയും ഒക്കെ അന്നെവിടെയായിരുന്നു ?
കാലിച്ചന്തകളിൽ കശാപ്പിനുള്ള മാടിനെ വിൽക്കുന്നതാണ്, അല്ലെങ്കിൽ പരസ്യമായി ഇറച്ചി പ്രദർശിപ്പിച്ചു വിൽക്കുന്നതാണ് നിരോധിച്ചത്… ഇവയൊക്കെ വിലക്കുന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തത്… ബീഫ് കഴിക്കുന്നത് നിരോധിച്ചിട്ടില്ല…!! രാഷ്ട്രീയക്കാർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു നാട് മുഴുവൻ ബീഫ് ഫെസ്റ്റ് നടത്തുന്നു…ചത്ത പോത്തിന്റെ തലയും കൊണ്ട് ജാഥ നയിക്കുന്ന യുവനേതാവിനെ കണ്ടപ്പോൾ ശെരിക്കും അറപ്പാണ് തോന്നിയത് …!! വർഗ്ഗീയ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു…!! ഈ മാസം അട്ടപ്പാടിയിൽ നാല് കുഞ്ഞുങ്ങൾ പോഷകാഹാരമില്ലാതെ മരിച്ചിട്ടും ഈ പറയുന്നവരാരും ഒരു പ്രസ്താവന കൊണ്ടോ പ്രതിഷേധം കൊണ്ടോ പ്രതികരിച്ചു കണ്ടില്ല…!! ഇന്ന് ചെയ്തതുപോലെ ഇടയ്ക്കിടെ അട്ടപ്പാടിയിൽ പോയി ബ്രെഡ്ഡും, ബീഫും ആ ഗർഭിണികളായ അമ്മമാർക്ക് കൊടുത്തിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾ ഇന്നും ജീവിച്ചിരുന്നേനെ…!! ഇത്തരം ഹിപ്പ്രോക്രീറ്റുകളെ തെരുവിൽ നിന്നും തൊലിയുരിച്ചു ഓടിക്കാൻ ഇവിടെ കൈയൂക്കുള്ള ആളുകളില്ലേ ??
അനധികൃത കശാപ്പു ശാലകൾ അടച്ചുപൂട്ടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്… യാതൊരു സംശയവുമില്ല….സംശയമുള്ളവർ, തേവര ഭാഗത്തുള്ള പേരണ്ടൂർ കനാൽ ഒന്ന് ചെന്ന് കാണണം…അവിടെയുള്ള കോർപ്പറേഷൻ അരവ്ശാലകളുടെ മാലിന്യം നിറഞ്ഞു കനാലിന്റെ ഒഴുക്ക് നിന്നിട്ടു വര്ഷങ്ങളായി…!! വര്ഷങ്ങളായി പുഴുത്തു കിടക്കുന്ന ഇത്തരം ജലാശങ്ങളാണ് ഇവിടുത്തെ കാൻസർ സെന്ററുകളുടെയും, മുട്ടിനു മുട്ടിനു കുരുത്തു വരുന്ന ആശുപത്രികളുടെയും നിലനിൽപ്പിന്റെ രഹസ്യം…!! ഇതൊന്നും അന്വേഷിക്കാൻ ഇവിടെ ആരുമില്ല…!! ഹീനവും വൃത്തികെട്ടതുമായ കശാപ്പുശാലകൾ ഒരു നാടിനെ മുഴുവൻ രോഗാതുരമാക്കുന്നു…. ശുദ്ധമായ വെള്ളം പോലും കിട്ടാതെ ജനം വലയുന്നു…. അറവുമാലിന്യം കാരണം ജലാശയങ്ങളിലെ മീനുകൾ പോലും ഇന്ന് ഭക്ഷ്യയോഗ്യമല്ല…. ഇത്തരം മാലിന്യം നിറഞ്ഞ ജലാശയങ്ങളാണ് ഇന്ന് കാണുന്ന എല്ലാ പകർച്ച വ്യാധികൾക്കും കാരണം..!! ഒപ്പം തന്നെ, അസുഖം വന്നു ചത്തതും, മാരക രോഗം ബാധിച്ചതുമായ കന്നുകാലികളെയും, തൂക്കം കൂടാൻ വേണ്ടി കാരവും മറ്റു രാസവസ്തുക്കളും കുടിപ്പിച്ചു കൊന്നു വിൽക്കുന്ന മാംസവും ഒക്കെയല്ലേ ഇവിടുത്തെ മാംസാഹാരികൾ സ്വാദോടെ വിഴുങ്ങുന്നത് ? ഇമോഷൻ ഉള്ള മൃഗമാണ് പശുവും, പോത്തും ഒക്കെ. ഇതിനെയൊക്കെ നരകിപ്പിച്ചു കൊല്ലാക്കൊല ചെയ്യുമ്പോൾ അവയുടെ ശരീരത്തിലുണ്ടാകുന്ന കില്ലർ ഹോർമോൺസ് , അവയുടെ മാസം കഴിക്കുന്നവരുടെ മനസ്സിലും ശരീരത്തിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യണമെങ്കിൽ ഒരു വേറെ പത്തു പേജ് എഴുതേണ്ടി വരും…!!
വില അൽപ്പം കൂടുതലാണെങ്കിലും വിദഗ്ദരായ വെറ്റിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കൃത്യമായ പരിശോധനകളിലൂടെ, ആരോഗ്യമുള്ള മാസം നല്ല വൃത്തിയോടും വെടിപ്പോടും കൂടി ലഭ്യമാക്കുന്ന MPI (മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ) യുടെ വിൽപ്പനശാലകൾ ഇപ്പോൾ എല്ലാ മുക്കിലും, മൂലയിലും ഉണ്ട്…!! ഇറച്ചി കഴിക്കേണ്ടവർ അവിടെ പോയി വാങ്ങണം…!! മദ്യം നിരോധിച്ചപ്പോൾ, ബവ്റിജസ് ഔട്ട്ലറ്റുകളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കാൻ ആർക്കും പ്രയാസമില്ലല്ലോ ? അതുപോലെ, മാസം കഴിക്കേണ്ടവർ MPI ഔട്ലെറ്റുകളിൽ പോയി ക്യൂ നിന്ന് വാങ്ങുക….!!
ഇന്ന് വെള്ളാപ്പള്ളി പറഞ്ഞപോലെ,ഫെഡറൽ സമ്പ്രദായത്തിൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം എന്ന് പറഞ്ഞാൽ “കള്ള് കുടിക്കേണ്ടവന് നടുറോഡിൽ ഇരുന്നു ചാരായം വാറ്റി കഴിക്കാനുള്ള സ്വാതന്ത്ര്യം അല്ല”… സത്യം പറയാമല്ലോ ജീവിതത്തിൽ ആദ്യമായി വെള്ളാപ്പള്ളിയോട് അൽപ്പം ബഹുമാനം തോന്നി…!!
പിന്നെ, വൃത്തിയില്ലാത്ത ഭക്ഷണവും , പ്ലാസ്റ്റിക്കും ഒക്കെ നിരോധിക്കുകയും ജലാശയങ്ങൾ ഒക്കെ വൃത്തിയാക്കുകയും ചെയ്താൽ നിന്നുപോകുന്ന പല വ്യവസായങ്ങളും ഇവിടുണ്ട്… ആശുപത്രികൾ, ലാബുകൾ, സ്കാൻ സെന്ററുകൾ, ഫാർമ കമ്പനികൾ അങ്ങനെ പലതും…… അതിന്റെ ഉടമകൾ കേരളാ അംബാനിമാറും, അദാനിമാരും ഒക്കെ ആണ്… പലതിലും ബിനാമി സ്വത്തുക്കൾ രാഷ്ട്രീയക്കാരുടേതും….!!
MPI മാംസത്തിന് ഇന്ന് കൊടുക്കുന്ന കൂടിയ വില കാര്യമാക്കേണ്ട, ഭാവിയിൽ ചെയ്യേണ്ടി വരുന്ന കീമോതെറാപ്പിയുടെ അല്ലെങ്കിൽ റേഡിയേഷന്റെ ചാർജിനെക്കാൾ വളരെ കുറവായിരിക്കും ഇത്…!! അതുപോലെ തന്നെ, ബീഫ് ഫെസ്റ്റ് ഒക്കെ നിറുത്തിയിട്ട് മാംസലഭ്യത കൂട്ടാൻ സർക്കാർ കൂടുതൽ MPI ഔട്ലെറ്റുകൾ തുടങ്ങുക, ഈ പരിഷ്കാരം കാരണം തൊഴിൽ നഷ്ടപ്പെട്ടവരെ MPI യിൽ ജോലി കൊടുത്ത് സംരക്ഷിക്കണം…!! ബാറുകൾ അടച്ചപ്പോൾ ഭ്രാന്തു പിടിച്ച, ആത്മഹത്യ ചെയ്ത പലരെയും നേരിട്ടറിയാം (കോടികൾ കടമെടുത്ത ഉടമകളെയും, ജീവിതം വഴി മുട്ടിയ തൊഴിലാളികളെയും)…. അവരോടൊന്നും ഇല്ലാത്ത ഈ സഹാനുഭൂതി സംശയങ്ങൾക്ക് ഇടനൽകുന്നു…!!
ഒപ്പം തന്നെ, ഈ ലോകം നമുക്ക് മാത്രം അവകാശപ്പെട്ടതല്ല.. ഇവുടത്തെ പശുവിനും, പട്ടിക്കും, പുഴുവിനും ഒക്കെ അവകാശപ്പെട്ടതാണ്… മാന്യമായി ജീവിച്ചു മരിക്കാൻ അവയ്ക്കും അവകാശമുണ്ട്….. വീട്ടിൽ വളർത്തിയ പന്നിയെ പറമ്പിലൂടെ ഓടിച്ചിട്ട് കമ്പിപ്പാരക്ക് തലക്കടിച്ചു വീഴ്ത്തി കൊന്നു വിൽക്കുന്ന വീട്ടുകാർ എന്റെ നാട്ടിൽ ഉണ്ടായിരുന്നു…!! ആ മൃഗത്തിന്റെ കരച്ചിൽ ഇന്നും എന്റെ ഓർമ്മയിലുണ്ട് …!! അതുപോലെ, കോളേജ് കാലത്തു കമ്പത്തു നിന്നും വ്യാഴാഴ്ച തോറും കോട്ടയത്തേക്ക് കിലോമീറ്ററുകളോളം ഭക്ഷണവും, വെള്ളവും ഇല്ലാതെ അടിച്ചും തൊഴിച്ചും, വാൽ പിടിച്ചു ഓടിച്ചും നടത്തിക്കൊണ്ടു പോകുന്ന മൃതപ്രായനായ കമ്പം കാളകളും… ഒരു നൊമ്പരമായി മനസ്സിലിന്നും നിൽക്കുന്നു…. ഇന്ന്, കമ്പിപ്പാരക്കു പന്നിയെ തലക്കടിച്ചു കൊല്ലുന്നവൻ നാളെ മനുഷ്യനെ നിഷ്കരുണം അതുപോലെ കൊല്ലും…. അവിടെ തുടങ്ങുന്നു ഒരു സാമൂഹിക വിരുദ്ധന്റെ, തീവ്രവാദിയുടെ ജനനം…..അതുകണ്ടു വളരുന്ന അവന്റെ കുട്ടികൾ അവനെപ്പോലെയാകുന്നു….. ഇതൊന്നും നമ്മൾ കാണാതെ പോകരുത്…..ഇതൊക്കെ മാറണം.. !! ഇതൊന്നുമല്ല ഭാരത സംസ്കാരം…!!
ഇപ്പോൾ വന്നിരിക്കുന്ന ഉത്തരവിന്റെ കരട് ജാനുവരി മുതൽ കേന്ദ്ര സർക്കാരിന്റെ വെബ് സൈറ്റുകളിൽ പ്രദർശിപ്പിക്കുകയും എല്ലാ സംസ്ഥാനങ്ങൾക്കും അഭിപ്രായം പറയാൻ 30 ദിവസ്സം അനുവദിക്കുകയും ചെയ്തിരുന്നു…. ഈ ബീഫ് ഫെസ്റ്റ് നടത്തുന്നതിന്റെ പകുതി സമയവും ആർജ്ജവവവും ഉണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനെ നേരത്തെ സംസ്ഥാനത്തിന്റെ അതൃപ്തി അറിയിക്കാമായിരുന്നു, അല്ലെങ്കിൽ നിലവിലുള്ള അറവുശാലകൾ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമായിരുന്നു.. കൂടുതൽ MPI ഔട്ട് ലെറ്റുകൾ തുടങ്ങാമായിരുന്നു…. അഞ്ചു മാസം ഒന്നും ചെയ്യാതിരുന്നിട്ടു ഇപ്പോൾ ബീഫ് ഫെസ്റ്റ് നടത്തി കണ്ണടച്ചിരുട്ടാക്കുന്നവരോട് എന്ത് പറയാൻ…!!
ഇവിടെ, വർഗ്ഗീയത ഇളക്കി വിടുന്നത് ശെരിക്കും ബിജെപി ആണോ അതോ ബിജെപിയുടെ വളർച്ചയിൽ ആശങ്ക പൂണ്ട മറ്റു പാർട്ടികളോ ?
NB : ഞാൻ ബിജെപിക്കാരിയല്ല, സംഘിയുമല്ല… ഇതിന്റെ പേരിൽ എന്നെ സംഘിയാക്കാൻ ശ്രമിക്കുന്ന എല്ലാവരെയും മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്യും…!!
Post Your Comments