KeralaLatest NewsNews

പരസ്യമായി കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്

കണ്ണൂര്‍• ബീഫ് സമരത്തിന്റെ ഭാഗമായി പ​ര​സ്യ​മാ​യി കന്നുകാലിയെ കശാപ്പ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. യു​വ​മോ​ർ​ച്ച ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ലാ​ണ് കേ​സ്. പ​രാ​തി പ​രി​ഗ​ണി​ച്ച പോ​ലീ​സ് മ​ജി​സ്ട്രേ​ട്ടി​ൽ​നി​ന്ന് അ​നു​മ​തി നേ​ടി​യ​ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. റി​ജി​ൽ മാ​ക്കു​റ്റി അ​ട​ക്ക​മു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ക്കെതിരെയാണ് കേസ്.

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തു നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​ർ താ​യ​ത്തെ​രു ടൗ​ണി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ക​ശാ​പ്പ് സ​മ​രം. ഒ​ന്ന​ര വ​യ​സ് മാ​ത്രം പ്രാ​യ​മു​ള​ള മാ​ടി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ശാ​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ര​സ്യ​മാ​യി മാ​ടി​നെ അ​റു​ത്ത​ശേ​ഷം മാം​സം വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റിയാണ് സമരം ഉ​ദ്ഘാ​ട​നം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button