Latest NewsKerala

ജനനേന്ദ്രിയം മുറിച്ച സംഭവം: അന്വേഷണം പുതിയ വഴിത്തിരിവില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതായാണ് സൂചന. സ്വാമി ഉറങ്ങിക്കിടന്നപ്പോള്‍ യാതൊരു പ്രകോപനവുംകൂടാതെ പെണ്‍കുട്ടിയുടെ സുഹൃത്താണ് ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമിയുടെ അമ്മയും ആരോപിച്ചു.

ഇത്തരത്തിലൊരു സുഹൃത്ത് പെണ്‍കുട്ടിക്ക് ഉള്ളതായി നാട്ടുകാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയ ഇയാള്‍ മിക്കപ്പോഴും യുവതിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണില്‍ നിന്നും ഇയാളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി സൂചനകളും പോലീസിന് ലഭിച്ചു. സംഭവദിവസം ഇയാള്‍ പെൺകുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതേദിവസം രാത്രി ഇവിടെ നിന്നും രണ്ട് ബൈക്കുകള്‍ പോയ ശബ്ദം കേട്ടതായും അയല്‍വാസികള്‍ പറയുന്നു.

സ്വാമിയുടെ അമ്മ നല്‍കിയ പരാതിയും അയല്‍ക്കാരുടെ മൊഴിയും കൂടി പരിഗണിച്ചായിരിക്കും ഇനി അന്വേഷണം നടത്തുക. പെണ്‍കുട്ടിയും സുഹൃത്തുമാണ് സംഭവത്തിന് പിന്നിലെന്നാണ് സ്വാമിയുടെ അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയല്‍ പറഞ്ഞിരുന്നത്. അതിനാല്‍ സുഹൃത്തിനെ ഉടന്‍ ചോദ്യംചെയ്യാന്‍ ഇടയുണ്ട്.

അതേസമയം സ്വാമി അടിക്കടി മൊഴിമാറ്റുന്നതും പോലീസിനെ കുഴയ്ക്കുകയാണ്. ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചുവെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഉറങ്ങുന്ന സമയത്ത് പെണ്‍കുട്ടിതന്നെയാണ് ഇക്കാര്യം ചെയ്തതെന്ന് പിന്നീട് മൊഴി മാറ്റി.

ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും. പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button