കൊച്ചി : കണ്ണൂർ ജില്ലയിലെ പ്രശ്നത്തിൽ കേന്ദ്രസർക്കാർ വെറുതെയിരിക്കില്ല എന്ന്‍ സുബ്രമണ്യൻ സ്വാമി. ബി. ജെ. പി ബൗദ്ധിക് സെൽ കലൂർ എ. ജെ. ഹാളിൽ സംഘടിപ്പിച്ച ‘ ഉണരുന്നു കേരളം ദേശീയധാരയിലേക്ക് ‘ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസും ജില്ലാ മജിസ്ട്രേട്ടും നീതിപരമായി പ്രവർത്തിച്ചില്ലെങ്കിൽ ആർട്ടിക്കിൾ 247 അനുസരിച്ച് കേന്ദ്രസർക്കാറിന് സ്വന്തം നിലയിൽ ഐ. എ. എസ് ഓഫീസറെ ജില്ലാ കളക്ടറായി നിയമിക്കാമെന്നും, കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലായിരിക്കും ഈ ജില്ലാ മജിസ്ട്രേട്ട് എന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങൾ ആഘോഷമാക്കുന്ന പാർട്ടിക്ക് കേരളത്തിൽ മാറ്റങ്ങൾ കൊണ്ട്‌വരാൻ സാധിക്കില്ല. ന്യൂനപക്ഷ വോട്ടിൽ കണ്ണുംനട്ട ഇടത് സർക്കാർ കേരളത്തിൽ മറ്റൊരു ന്യൂനപക്ഷ ജില്ല രൂപീകരിക്കാൻ ശ്രമിക്കുയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ 22 ശതമാനം വോട്ട് കിട്ടിയ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. അതിനാൽ കേരളത്തെ ദേശീയധാരയിലേക്ക് ഉയർത്താൻ ബി. ജെ. പിക്ക് മാത്രമെ സാധിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ അടുത്ത തിരഞ്ഞെടുപ്പോടെ ബി. ജെ.പി അധികാരത്തിൽ വരും. അതിനാൽ ജാതിചിന്തകൾ മറന്ന് ഹിന്ദുവോട്ട് ഏകീകരണത്തിന് ശ്രമിക്കണമെന്നും, ഹിന്ദുവോട്ടുകളിൽ 30 ശതമാനം ഏകീകരിക്കാൻ സാധിച്ചാൽ കേരളത്തിലും ബി. ജെ.പിക്ക് അധികാരത്തിൽ വരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments