തിരുവനന്തപുരം: ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണ് ആര് ആവശ്യപ്പെട്ടാലും നല്‍കണമെന്ന് സെന്‍കുമാര്‍ പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് 2009 ലെ ഡി.ജി.പിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും സെന്‍കുമാര്‍ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചു. പോലീസുമായി ബന്ധപ്പെട്ട പല വിവരങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് വിടുന്നത് വിലക്കിയിരുന്നത്.
എന്നാല്‍, ടി ബ്രാഞ്ച് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി 2009 ല്‍ അന്നത്തെ ഡി.ജി.പി ജേക്കബ് പൊന്നൂസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നാണ് സെന്‍കുമാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments