Latest NewsIndia

അഭയ കേന്ദ്രത്തിലും ക്രൂരത ; കുട്ടികളെ കെട്ടിയിട്ടതായി പരാതി

അലഹബാദ്: അഭയ കേന്ദ്രത്തിലും ക്രൂരത കുട്ടികളെ കെട്ടിയിട്ടതായി പരാതി. അലഹബാദിലെ കല്യാൺ സേവ സമിതി ഷെൽട്ടർ ഹോമിൽ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി എത്തിച്ച ബീഹാർ സ്വദേശികളായ എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളെ  ഇരുകൈകളും പിന്നിൽ ചേർത്തുവച്ച് അധികൃതർ കെട്ടിയിട്ടെന്നാണ് പരാതി.

മാസം 6000 രൂപ ശമ്പളമുള്ള ജോലി നൽകാമെന്ന വാഗ്‌ദാനത്തിൽ തങ്ങളെ അയൽവാസിയായ ഗുലാബ് യാദവ് എന്നയാളാണ് അലഹബാദിൽ എത്തിച്ചതെന്ന് കുട്ടികൾ മജിസ്‌ട്രേറ്റിന് മൊഴി നൽകിയതിനെ തുടർന്ന് മജിസ്‌ട്രേറ്റിന്റെ നിർദ്ദേശാനുസരണം രക്ഷിതാക്കൾ എത്തുന്നതുവരെ സംരക്ഷിക്കുന്നതിനായി അഭയകേന്ദ്രത്തിൽ എത്തിച്ച കുട്ടികളെയായിരുന്നു കെട്ടിയിട്ടത്. എന്നാൽ ഓടിപ്പോകാതിരിക്കാനാണ് കുട്ടികളെ കെട്ടിയിട്ടതെന്ന് അഭയകേന്ദ്രത്തിലെ ജീവനക്കാർ മജിസ്‌ട്രേറ്റിനു മുന്നിൽ സമ്മതിച്ചിട്ടുണ്ട്.

ജീവനക്കാ‌ർ ചെയ്തത് തെറ്റാണെന്നും ഇവർക്കെതിരെ നടപടിയെടുക്കുമെന്നും അഡീഷ്ണൽ ജില്ലാ മജിസ്‌ട്രേറ്റ് പുനിത് ശുക്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button