NewsIndia

ആറ് വർഷത്തിന് ശേഷം മകൾ ആഹാരം കഴിച്ചു ; സംതൃപ്തിയോടെ മാതാപിതാക്കൾ

ഒന്നര വയസുള്ളപ്പോൾ ആസിഡ് കുടിച്ച പെൺകുട്ടി ആറ് വർഷങ്ങൾക്ക് ശേഷം ആഹാരം കഴിച്ചു. കളിച്ചു നടക്കുന്നതിനിടയിൽ അറിയാതെ ആസിഡ് എടുത്തു കുടിച്ച നേഹ എന്ന പെൺകുട്ടിയാണ് വർഷങ്ങൾക്ക് ശേഷം കട്ടിയാഹാരം കഴിക്കുന്നത്. ആസിഡ് കുടിച്ചതിലൂടെ കുഞ്ഞിന്റെ ഫുഡ്പൈപ്പിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. ഉമിനീര് ഉപയോഗിച്ച് ആഹാരം ഇറക്കാൻ പറ്റാത്ത അവസ്ഥയിരുന്നു നേഹ.

കുടലിൽ ഇട്ട ആർട്ടിഫിഷ്യൽ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് ഇത്രയും വർഷങ്ങളായി നേഹയുടെ ജീവൻ നിലനിർത്തിപ്പോന്നത്. ചികിത്സയ്ക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും കുഞ്ഞിന് 19.5 കിലോ ശരീരഭാരം എത്താതെ ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. രണ്ടു മാസം മുൻപാണ് ഇവർ അഹമ്മദാബാദിലെ വിഎസ് ഹോസ്പിറ്റലിൽ(വാഡിലാൽ സാരാഭായ് ഹോസ്പിറ്റൽ) എത്തുന്നത്. തുടർന്ന് മെയ് 9ന് ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ കുഞ്ഞിന്റെ അന്നനാളം മാറ്റിവച്ചു. അണ്ടർവെയ്റ്റിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ വിഎസ് ഹോസ്പിറ്റലിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.ഹസ്മുഖ് വോറ പറഞ്ഞു. ആറു വർഷത്തിലധികം നീണ്ട ദുരിതങ്ങൾക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് നേഹ മടങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button