തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ ലക്ഷ്മി നായാര്‍ക്കെതിരെ ഉയര്‍ന്ന ജാതി അധിക്ഷേപ പരാതിയിൽ നിന്ന് സി.പി.ഐ യുടെ നാണംകെട്ട പിന്മാറ്റം. സി.പി.ഐയുടെ ഇടപെടലുണ്ടായത് ലോ അക്കാദമി സമരത്തിന് മുന്നിലുണ്ടായിരുന്ന എ.ഐ.എസ്.എഫ് നേതാവ് വിവേക് വിജയഗിരി, ശെല്‍വം എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്.
സി.പി.ഐയും എ.ഐ.എസ്.എഫും ലോ അക്കാദമി സമരത്തില്‍ തുടക്കം മുതല്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അന്ന് ജാതിയധിക്ഷേപ പരാതിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് അവര്‍ സമരം പിന്‍വലിച്ചെങ്കിലും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം എ.ഐ.എസ്.എഫ് സമരം തുടരുകയായിരുന്നു. ഇതിനിടെയാണ് ലക്ഷ്മി നായര്‍ക്കെതിരെ ജാതിയധിക്ഷേപ പരാതി ഉയര്‍ന്നു വന്നത്.
ഏറെ വിവാദമായ കേസ് മാസങ്ങള്‍ക്ക് ശേഷം പിന്‍വലിക്കുന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. ജാതിയധിക്ഷേപ പരാതി പിന്‍വലിക്കുകയാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്‍റെ മകള്‍ അഡ്വ. രശ്മി ബിനോയിയാണ് ഹൈക്കോടതിയെ അറിയിച്ചത്.
Post Your Comments