ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍ ലെൻസ്. കാണുന്നത് എന്താണെന്ന് മനസിലാക്കാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ടെക്‌നോളജിയാണ് ഗൂഗിൾ ലെൻസ്. വീട്ടിലെ വൈഫൈ റൂട്ടറുമായി കണക്ട് ചെയ്യുന്നതിന് ക്യാമറ റൂട്ടറിന്റെ സ്റ്റിക്കറിന് നേരെ പിടിച്ചാല്‍ യൂസര്‍നെയിമും പാസ്‌വേഡും ടൈപ്പ് ചെയ്യാതെ തന്നെ ഓട്ടോമാറ്റിക്കായി കണക്ട് ചെയ്യാൻ ഗൂഗിൾ ലെൻസിന് കഴിയും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് വരുംകാലത്തിന്റെ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി. സെര്‍ച്ചില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ ലെന്‍സിനു സധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments