KeralaLatest NewsNews

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസ് : പുറത്താകുന്നത് വമ്പന്‍ സ്രാവുകളുടെ രഹസ്യങ്ങളുടെ കലവറ

തിരുവനന്തപുരം:  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. ആത്മകഥ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.
ഔദ്യോഗിക ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും തന്നെ ആക്രമിക്കാന്‍ വന്ന വമ്പന്‍ സ്രാവുകളെ നേരിട്ടതിനെ കുറിച്ചുമാണ് പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ ഈ പുസ്തകം പുറത്തിറങ്ങുന്നത് പല വമ്പന്‍ സ്രാവുകള്‍ക്കും വലിയ വെല്ലുവിളി തന്നെയാകും എന്നാണ് വിലയിരുത്തല്‍.
ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ജേക്കബ് തോമസിന്റെ ആത്മകഥയിലൂടെ മറുപടി പ്രതീക്ഷിക്കാവുന്നതാണ്. പോലീസിലെ പ്രധാന ചുമതലകളില്‍ നിന്നും സര്‍ക്കാര്‍ തന്നെ തഴയാനുണ്ടായ കാരണങ്ങളും അഴിമതിക്കെതിരെ പോരാടന്‍ മുഖ്യമന്ത്രി നല്‍കിയ പിന്‍തുണയെ കുറിച്ചും ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button