Latest NewsNewsGulf

വനിതാ അഭയകേന്ദ്രത്തിലെ മലയാളികൾക്ക് ആശ്വാസമായി സിനിമ സംവിധായകൻ വിനയന്റെ അപ്രതീക്ഷിതസന്ദർശനം!

ദമ്മാം: നവയുഗം സാംസ്കാരികവേദിയുടെ അതിഥിയായി സൗദി സന്ദർശനത്തിന് എത്തിയ മലയാള സിനിമ സംവിധായകൻ വിനയൻ, ദമ്മാം വനിത ​​അഭയകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, കേന്ദ്രകമ്മിറ്റിഅംഗം പത്മനാഭൻ മണിക്കുട്ടൻ, ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ എന്നിവർ വിനയനെ അനുഗമിച്ചു.

സൗദി സർക്കാരിന്റെ കീഴിൽ, വിവിധ തൊഴിൽ, വിസ കേസുകളിലും  പെട്ട് നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ കഴിയുന്ന വിദേശവനിതകളെ പാർപ്പിച്ചിരിയ്ക്കുന്ന അഭയകേന്ദ്രമാണ് വനിതാ അഭയകേന്ദ്രം. ഇൻഡ്യാക്കാരികൾ അടക്കം വിവിധരാജ്യക്കാരായ നിരവധി വനിതകൾ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയും എന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു.

​​അഭയകേന്ദ്രത്തിൽ എത്തിയ വിനയനെ, അഭയകേന്ദ്രം ഡയറക്റ്ററും,  അവിടത്തെ ഉന്നതഉദ്യോഗസ്ഥരും   ഉപചാരപൂർവ്വം ഊഷ്മളമായി സ്വീകരിച്ചു.  വനിത തർഹീലിൽ ഇപ്പോൾ അന്തേവാസികളായ ഇൻഡ്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്ത വിനയൻ, നല്ല വാക്കുകളിലൂടെ അവരെ ആശ്വസിപ്പിയ്ക്കുകയും ചെയ്തു.

​​അഭയകേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരായ വനിതകളുടെ മോചനത്തെക്കുറിച്ച് വിനയൻ, മേലധികാരികളുമായി ദീർഘനേരം സംസാരിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസ്സിയുടെയും, ​​അഭയകേന്ദ്രത്തിൽ അധികൃതരുടെയും സഹായത്തോടെ വനിതാ ​​അഭയകേന്ദ്രത്തിലെ നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രശംസിച്ച വിനയൻ, രണ്ടു മണിക്കൂറോളം അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button