പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ സ്വര്‍ണത്തിനുമേല്‍ കിട്ടുന്ന വായ്പ മലയാളികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍, സ്വര്‍ണപ്പണയം എടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും. നഷ്ടങ്ങളുടെ കണക്കായിരിക്കും പിന്നീട് ഉണ്ടാകുക.
ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട എന്നു പറഞ്ഞാല്‍ മതി. സ്വര്‍ണവുമായി പോയാല്‍ എപ്പോള്‍ വേണമെങ്കിലും പണം വാങ്ങാം. എന്നാല്‍, ഇത്തരം ആശ്വാസങ്ങള്‍ പിന്നീട് ആധിയായി മാറാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. കാലാവധി അറിഞ്ഞിരിക്കണം
ഏറ്റവും കുറഞ്ഞ കാലാവധിയുള്ള ലോണുകളില്‍ ഒന്നാണ് ഗോള്‍ഡ് ലോണ്‍. ഗോള്‍ഡ് ലോണിന് വെറും മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കാലാവധി. സ്വര്‍ണം പണയം വയ്ക്കുന്നതിന് മുന്‍പ് ഇക്കാലയളവില്‍ ലോണ്‍ തിരിച്ചടച്ച് സ്വര്‍ണം വീണ്ടെടുക്കാന്‍ കഴിമോയെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ പലിശയും പിഴ പലിശയുമൊക്കെ ചേര്‍ത്ത് വലിയൊരു തുക നല്‍കേണ്ടിവരും.
2.പലിശ അടയ്‌ക്കേണ്ട തീയതി അറിഞ്ഞിരിക്കണം
എല്ലാ മാസവും സ്വര്‍ണം പണയം വച്ച തീയതിയില്‍ പലിശ അടക്കേണ്ടതാണ്. ഇപ്പോള്‍ ബാങ്കുകളും മറ്റ് സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളും ഓണ്‍ലൈനായി പലിശ അടയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
3.നേരത്തെ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക
കൂടിയ തുകയ്ക്കാണ് ഗോള്‍ഡ് ലോണ്‍ എടുത്തിരിക്കുന്നതെങ്കില്‍ കുറഞ്ഞ പലിശയും ദീര്‍ഘകാല കാലാവധിയുമുള്ള ഏതെങ്കിലും വായ്പയെടുത്ത് ഗോള്‍ഡ് ലോണ്‍ ക്ലോസ് ചെയ്യുന്നതാണ് നല്ലത്.
4.വായ്പ പുതുക്കണം
കാലാവധി തീരുന്ന മുറയ്ക്ക് പണയം വച്ചിരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച് പുതുക്കുകയെങ്കിലും വേണം.
Post Your Comments