വിജീഷ് വിജയന്‍
തൃശൂര്‍
ദശാബ്ദങ്ങളായി കാശ്മീര്‍ കത്തുകയാണ്. ചിലപ്പോഴൊക്കെ ഒരു കാട്ടുതീ പോലെ കലാപങ്ങള്‍ പടര്‍ന്നു പിടിക്കാറുമുണ്ട്. ഇന്ത്യന്‍ സൈനികരുടെ ഒരുപാട് ജീവനുകള്‍ ആ കാട്ടുതീയില്‍ ഹോമിക്കപ്പെട്ടു.
ഭീകരമായ ഈ അവസ്ഥക്ക് കാരണക്കാര്‍ പാകിസ്ഥാനും, ചൈനയുമാണെന്ന് എല്ലാവര്‍ക്കും അറിയാം. Ismic Caliphate ഉണ്ടാക്കാന്‍ പാകിസ്ഥാനും, ഇന്ത്യയെ വരുതിക്ക് നിര്‍ത്താന്‍ കമ്യുണിസ്റ്റ് ചൈനയും ശ്രമിക്കുന്നു. എന്നാല്‍ കാശ്മീരില്‍ തീ പടര്‍ത്താന്‍ ആവശ്യമായ ഇന്ധനം എങ്ങനെ എത്തുന്നു എന്ന് പരിശോധിക്കേണ്ടതാണ്.
ഈയിടെ കാശ്മീരിലെ 2,025 ബാങ്ക് അക്കൗണ്ടുകള്‍ NIA യുടെ ശ്രദ്ധയില്‍ പെട്ടു. ഈ അക്കൗണ്ടുകളില്‍ വലിയ തുകകള്‍ നിക്ഷേപിക്കുകയും, പിന്‍വലിക്കുകയും ചെയ്തിരുന്നു. കോടികളുടെ ക്രയവിക്രയം നടക്കുന്ന ഇത്തരം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മാസം 5,00 രൂപ പോലും വരുമാനം ഇല്ലാത്ത ആളുകളുടെ പേരുകളില്‍ ഉള്ളതാണ് ഇവയെന്ന് കണ്ടെത്തി. കോടിക്കണക്കിന് പണം പിന്‍വലിച്ചതിന് ശേഷം ക്‌ളോസ് ചെയ്ത അക്കൗണ്ടുകളും ഉണ്ടായിരുന്നു.
IB റിപ്പോര്‍ട്ട് അനുസരിച്ച് 100 കോടിയില്‍ അധികം രൂപ പാകിസ്ഥാന്‍ വിവിധ ഹവാല ഏജന്റുമാര്‍ വഴി കാശ്മീരില്‍ എത്തിക്കുന്നുണ്ട്. ഈ പണം വിഘടനവാദികളുടെ പക്കല്‍ എത്തുന്നു. ഇവര്‍ ജിഹാദി ഗ്രൂപ്പുകള്‍, കല്ലെറിയല്‍ സംഘങ്ങള്‍, കലാപമുണ്ടാക്കുന്ന ഗ്യാങ്ങുകള്‍ എന്നിവര്‍ക്ക് എത്തിക്കുന്നു.
2 വര്‍ഷം മുമ്പ് NewsX എന്ന ഇംഗ്ലീഷ് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ വ്യത്യസ്ത തീവ്രവാദി ആക്രമണങ്ങള്‍ക്ക് പ്രത്യേകം റേറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഒരു കുഴിബോംബ് സ്ഥാപിച്ചാല്‍ 5,000 രൂപ കിട്ടും, കലാപത്തിന് ഇടയില്‍ ഒരു ഇന്ത്യന്‍ പട്ടാളകാരനെ കൊന്നാല്‍ 10,000 രൂപ കിട്ടും. ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങളെ ജിഹാദി ഗ്രൂപ്പുകളും, രാഷ്ട്രീയ സംഘടനകളും ഏറ്റെടുക്കും. ഓരോ കുടുംബത്തിനും ഏറ്റവും കുറഞ്ഞത് 20,000 രൂപ കിട്ടും. മാസം തോറും 3000-5000 രൂപ വരെ ചെലവിനും കിട്ടും.
ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പില്‍ ചേരുന്ന വ്യക്തിക്ക് 10,000 മുതല്‍ 50,000 വരെ ലംപ്സം ഗ്രാന്റ് കിട്ടും. മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ വേറെ പല ഓഫറുകളും ഉണ്ട്. പല തീവ്രവാദ ഗ്രൂപ്പുകളും ഒത്ത് ചേര്‍ന്നുള്ള ആക്രമണങ്ങളും നടത്താറുണ്ട്. ഇന്ത്യന്‍ സൈനികന്‍ ഹേംരാജിന്റെ തല വെട്ടിയ സംഭവം ISI, Let, Jeish തുടങ്ങിയ സംഘടനകളുടെ കോര്‍ഡിനേഷന്‍ പ്ലാന്‍ ആയിരുന്നു. ഓരോരുത്തര്‍ക്കും 5,000 അമേരിക്കന്‍ ഡോളര്‍ വീതം കിട്ടി.
ഇനി പണം വിഘടനവാദികളുടെ കയ്യില്‍ എത്തുന്നത് എങ്ങനെ എന്ന് നോക്കാം.
1)NGOകള്‍ വഴിയും, ഇസ്ലാമിക ചാരിറ്റബിള്‍ സംഘടനകള്‍ വഴിയും
വന്‍ തുകകള്‍ പാകിസ്ഥാന്‍ അമേരിക്ക വഴി വിഘടനവാദികളുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നു. പിടിക്കപ്പെടാതിരിക്കാന്‍ സന്നദ്ധ സഹായ സംഘങ്ങള്‍ക്ക് ചെറിയ തുകകള്‍ നല്‍കി കണക്ക് കാണിക്കും. ഹിസ്ബുളുമായി ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന Faleh a alam, പാവപെട്ട കാശ്മീരികള്‍ക്ക് ഭക്ഷണവും, മറ്റു സഹായങ്ങളും എത്തിക്കുന്ന JKART തുടങ്ങി നിരവധിയുണ്ട്. ഹിസ്ബുള്‍ മാത്രം 2 മില്യണ്‍ യുഎസ് ഡോളര്‍ ഹവാല വഴി കാശ്മീരിലേക്ക് പമ്പ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. പണത്തിന്റെ ഉറവിടം റാവല്‍പിണ്ടി, ഇസ്ലാമാബാദ്, മുസഫറാബാദ് തുടങ്ങിയ ഇടങ്ങളാണ്.
ഇത്തരം ഹവാല ഇടപാടുകള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇന്ത്യ മുഴുവനും വിവിധ എൻജിഒകള്‍ പ്രവര്‍ത്തിക്കുന്നു. കേരളം ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഗള്‍ഫ് പണം കേരളത്തിലേക്ക് പമ്പ് ചെയ്യുന്നു, പിന്നീട് ഇന്ത്യയിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്കും, നെക്‌സലുകള്‍ക്കും എത്തിക്കുന്നു. കേരളം കഴിഞ്ഞാല്‍ കര്‍ണാടകയും, യു.പിയും ഇക്കാര്യത്തില്‍ വളരെ ആക്റ്റീവാണ്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സക്കാത്ത് ആണെന്ന വ്യാജേന കേരളത്തില്‍ എത്തുന്ന പണം നിയന്ത്രിക്കുന്നത് IM, SIMI എന്നീ സംഘടനകള്‍ ആണ്. ഇവര്‍ ഒരു കാലത്ത് കാശ്മീരില്‍ സജീവമായിരുന്ന സംഘടനകളാണ്. കാനഡ, UK തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കോടികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു, അതും ഹവാല തന്നെ.
2)കള്ളനോട്ട് ബിസിനസ്സ് വഴി.
പാകിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴി പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ എത്തിക്കുന്നു. അവിടെ നിന്നും നല്ലൊരു പങ്ക് കേരളത്തിലും എത്തുന്നു. ഇതിനെ വേണമെങ്കില്‍ ഇക്കണോമിക് ജിഹാദ് എന്ന് വിളിക്കാം. തീവ്രവാദത്തിന്റെ ഏറ്റവും പ്രധാന സാമ്പത്തിക സോഴ്‌സ് കള്ളനോട്ട് ബിസിനസ്സ് തന്നെയാണ്.
3)മയക്കുമരുന്ന് കടത്ത്.
ISI കള്ളനോട്ട് മാത്രമല്ല, മയക്കുമരുന്നും ഇന്ത്യയിലേക്ക് കടത്തുന്നു. പഞ്ചാബ് അതിര്‍ത്തി വഴിയാണ് മയക്ക് മരുന്ന് വരുന്നത്. ഇത്തരം പണം പ്രധാനമായും കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ഉപയോഗിക്കുന്നത്. മയക്ക് മരുന്ന് ഇന്ത്യയില്‍ എത്തിക്കാന്‍ ISI കൊളാബറേറ്റ് ചെയ്തിരിക്കുന്നത് ദാവൂദ് ഇബ്രാഹിം ഗ്യാങ്ങും, ബോക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷേകാവുമായാണ്.
എല്ലാം കൂടി പറഞ്ഞാല്‍ ISI ഇവിടുത്തെ രാഷ്ട്രീയക്കാരെ ഉപയോഗിച്ച് ഉണ്ടാക്കിയ വലിയൊരു നെക്‌സസ് ആണ് കാശ്മീരിലെ തീവ്രവാദത്തിന് ഫണ്ട് എത്തിക്കുന്നത്.
Post Your Comments