ന്യൂഡൽഹി: ഇന്ത്യയെ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി അടുത്ത ഒന്നര വർഷം കൊണ്ട് ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നു സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റുമെന്ന് റിപ്പോർട്ട്. ഐഎസ്ആർഒ ജിസാറ്റ്19, ജിസാറ്റ്11, ജിസാറ്റ് 20 എന്നീ മൂന്ന് സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നതോടെ ഇന്ത്യയിലെ ടെലിവിഷനും സ്മാർട്ട് ഫോണും കൂടുതൽ സ്മാർട്ടാവുമെന്നും ബ്രോഡ്ബാന്റ് സ്പീഡിൽ പാശ്ചാത്യലോകത്തെ തോൽപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
ഇതോടെ ഇന്ത്യയിലെ ആശയവിനിമയ രംഗത്ത് വൻ മാററങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജിസാറ്റ്19ന്റെ വിക്ഷേപണം ജൂണിൽ നടക്കും. ജിസാറ്റ് 19 നാല് സാറ്റലൈറ്റുകളുടെ തുല്യമായിരിക്കുമെന്ന് സ്‌പേസ് അപ്ലിക്കേഷൻ സെന്ററി(എസ്എസി) ന്റെ ഡയറക്ടറായ തപൻ മിശ്ര വെളിപ്പെടുത്തുന്നു.അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള സ്‌പേസ് അപ്ലിക്കേഷൻ സെന്ററിലാണ് വിക്ഷേപങ്ങൾ നടക്കുക.
ഇന്ത്യയിലെ സ്മാർട്ട് സിറ്റികളുടെ കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾ നിർവഹിക്കാൻ കൂടി ശേഷിയുള്ള ഉപഗ്രഹങ്ങളായിരിക്കുമിത്.ഹൈ ത്രൂപുട്ട് സാറ്റലൈറ്റുകൾ വികസിത രാജ്യങ്ങളിൽ വൻ വിപ്ലവം സൃഷ്ടിച്ചവയാണ്.ജിസാറ്റ് 20 അടുത്ത വർഷം അവസാനം വിക്ഷേപിക്കാനാണ് തീരുമാനം.രാജ്യം മുഴുവൻ ഈ ഒറ്റ ഉപഗ്രഹം കൊണ്ട് കവർ ചെയ്യാനാണ് ഉദ്ദേശ്യം.ഇതിന് സെക്കൻഡിൽ 70 ജിഗാബൈറ്റ് ഡാറ്റ റേറ്റ് ലഭ്യമാക്കാനാവുമെന്നും മിശ്ര വ്യക്തമാക്കി.
Post Your Comments