Latest NewsIndiaNews

സുഷമയ്ക്ക് അഭിനന്ദനം ചൊരിഞ്ഞ് മോദി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതിയെക്കൊണ്ട് റദ്ദുചെയ്യിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതിന്റെ പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അഭിനന്ദനം. അന്താരാഷ്ട്ര കോടതിയില്‍ കേസ് വാദിച്ച് അനുകൂല വിധി നേടിയെടുത്ത പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയേയും പ്രധാനമന്ത്രി അനുമോദിച്ചു.

അതേസമയം, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ജാദവിന്റെ കുടുംബാംഗങ്ങള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയ്ക്കായി കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ പ്രത്യേക അനുമോദനം അര്‍ഹിക്കുന്നു. കുല്‍ഭൂഷണ്‍ യാദവിനെ മോചിപ്പിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നും സുഷമ വ്യക്തമാക്കി.

അന്താരാഷ്ട്ര രംഗത്ത് പാക്കിസ്ഥാനെതിരേ ഇന്ത്യ നേടിയ വലിയ വിജയമാണ് വിധിയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞു. ജാദവിനെതിരായ പട്ടാള കോടതി വിധി ഏകപക്ഷീയവും ക്രൂരവുമായിരുന്നെന്ന് ഈ കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനം നടത്തിയ പാകിസ്താന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധിയെന്നും ആന്റണി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button