
ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തന്നോട് ജാഫര്‍ ഇത് പറഞ്ഞതായി താജ് താഹിര്‍ അവകാശപ്പെടുന്നു.
‘ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്…. എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ ഞാന്‍ ഒരുക്കമാണ്’ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താജ് താഹിര്‍ പറയുന്നു. വിവാദമായതോടെ താഹിര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. കലാഭവന്‍ മണി ആശുപത്രിയാകുന്നതിന് തൊട്ടുമുന്‍പ് ജാഫര്‍ ഇടുക്കി സുഹൃത്തുക്കളുമായി പാഡിയില്‍ ഒത്തു ചേര്‍ന്നിരുന്നു. എന്നാല്‍, മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
Post Your Comments