കൊച്ചി: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നല്‍കി. സി.ബി.എസ്.ഇയിലെ പത്താംക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നല്‍കുംവിധം ജൂണ്‍ അഞ്ച് വരെയാണ് സമയം നീട്ടിനൽകിയിരിക്കുന്നത്. നിലവില്‍ മെയ് 22 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി.
സി.ബി.എസ്.ഇയോട് ഉടന്‍ ഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കുകയോ അപേക്ഷാ തീയതി നീട്ടി നല്‍കുകയോ ചെയ്യണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലയിലെ രണ്ട് സി.ബി.എസ്.ഇ. സ്‌കൂളുകളിലെ അധ്യാപകരക്ഷാകര്‍തൃ സമിതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments