
മുംബൈ: തിരക്കുള്ള റോഡിലൂടെ മകനെ മടിയിൽ കിടത്തി ഓട്ടോ ഓടിക്കുന്ന സയീദ് എന്ന യുവാവിന്റെ ചിത്രം മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയത് വളരെ വേഗത്തിലാണ്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് സയീദിന്റെ ഭാര്യ യാസ്മി(24)ന് സ്‌ട്രോക്ക് വന്ന് ശരീരമാകെ തളർന്നതോടെയാണ് സാധാരണ ജീവിതത്തിൽ നിന്ന് ഇവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. രണ്ടു വയസുകാരനായ മകനും മൂന്ന് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുമാണ് ഇവർക്കുള്ളത്. സയീദ് ജോലിക്ക് പോകുമ്പോള്‍ മകനെ കൊണ്ടുപോകും. മകളെ സമീപവാസികളെ ഏല്‍പിക്കും.
സയീദിന്റെ കഥകള്‍ കേട്ട സിനിമാ സംവിധായകന്‍ വിനോദ് കാപ്രി മകനെ മടിയില്‍ വെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്യുകയുണ്ടായി. സയീദിന്റെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഉൾപ്പെടെയാണ് ട്വീറ്റ് ചെയ്‌തത്. തുടര്‍ന്ന് എന്‍ജിഒ സംഘങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സയീദിനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ഡോക്ടർമാർ സയീദിന്റെ ഭാര്യയെ സൗജന്യമായി ചികിൽസിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
Post Your Comments