ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാധവിന് വധശിക്ഷ നല്‍കിയ പാക് സൈനിക കോടതി വിധിക്കെതിരെ വാദിക്കാൻ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹരീഷ് സാല്‍വെയെക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും ഇതേവാദമുഖങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്ന് ട്വിറ്ററിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് അവർ ഇക്കാര്യം അറിയിച്ചത് .
രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. എന്നാൽ വന്‍തുക കൈപ്പറ്റിയല്ല സാല്‍വെ കേസ് ഏറ്റെടുത്തതെന്നാണ് സുഷമ സ്വരാജിന്‍റെ വിശദീകരണം. അതിനിടെ അന്താരാഷ്ട്ര കോടതിയില്‍നിന്ന് ഇന്ത്യയ്ക്ക് അനുകൂലമായ വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പി പി ചൗധരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
Post Your Comments