Latest NewsKeralaNews

വേണ്ടിവന്നാൽ കുമ്മനത്തിനെതിരെ കേസെടുക്കും- മുഖ്യമന്ത്രി

 

തിരുവനന്തപുരം: കുമ്മനം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വീഡിയോയുടെ ആധികാരികത പരിശോധിച്ച് വ്യാജമാണെങ്കിൽ വേണ്ടി വന്നാൽ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമനത്തിനു മുന്നില്‍ കൊണ്ടുവരും.

ഗവര്‍ണര്‍ ചെയ്തത് ഭരണഘടനനാപരമായ ബാധ്യതയാണ്. അതിന്റെ പേരിൽ ഗവർണറെ ഭീഷണിപ്പെടുത്തുകയോ ഗവർണ്ണർക്കെതിരെ നടത്തുന്നതോ ആയ ബിജെപിയുടെ നീക്കം ജനാധിപത്യത്തിന് വിരുദ്ധമാണ്. കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.അഫ്സ്പ പോലൊരു നിയമത്തിന്റെ ആവശ്യം കേരളത്തിലില്ല. ജനാധിപത്യ വിരുദ്ധമാണ് അത്.

ആ നിയമം നടപ്പിലാക്കിയതു മൂലമുണ്ടായ ദുരിതങ്ങള്‍ മണിപ്പൂരിലും മറ്റും നമ്മൾ കണ്ടതാണ്.സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കണം.പയ്യന്നൂരിലെ കൊലപാതകത്തിന്റെ മേൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button