ശ്രീനഗർ: രാജ്യസുരക്ഷ ഉറപ്പാക്കി സൈനികർക്ക് ആത്മവീര്യം പകരുന്ന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചു. അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഇന്ത്യ – പാക്ക് രാജ്യാന്തര അതിർത്തിയിലെ 198 കിലോമീറ്ററിൽ നുഴഞ്ഞുകയറ്റം തടയാൻ അദൃശ്യ ലേസർ മതിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇത് ഏറ്റവും നവീനമായ ലേസർ കവചമാണ്. ഡൽഹി ആസ്ഥാനമായ പ്രതിരോധ ഗവേഷണ സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്.
ലേസർ രശ്മികൾ സാധാരണ നിലയിൽ ദൃശ്യമാണ്. എന്നാൽ ഇപ്പോൾ വികസിപ്പിച്ചത് നിലത്തു നിന്നു നോക്കിയാൽ അദൃശ്യവും കൂടുതൽ ഫലപ്രദവുമായ ഇൻഫ്രാറെഡ് ലേസർ സംവിധാനമാണ്. നുഴഞ്ഞുകയറ്റ ശ്രമമുണ്ടായാൽ തൊട്ടടുത്ത സൈനിക പോസ്റ്റിൽ ജാഗ്രതാ സന്ദേശം ലഭിക്കും.
ജമ്മുവിലെ സാംബ സെക്ടറിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സായുധരായ മൂന്നു ഭീകരർ സാംബ മേഖലയിൽ നുഴഞ്ഞുകയറിയെങ്കിലും ബിഎസ്എഫ് അവരെ വധിച്ചു.
Post Your Comments