Latest NewsNewsIndia

15 വയസുകാരന്‍ ബാറ്റിന് അടിയേറ്റ് മരിച്ചു

മുംബൈ: ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ 15 വയസുകാരന്‍ കൊല്ലപ്പെട്ടു. ബാറ്റും സ്റ്റംപും ഉപയോഗിച്ച് സുഹൃത്തുക്കള്‍ ബാലനെ അടിക്കുകയായിരുന്നു. മുംബൈയിലെ ധാരാവിയിലെ ഗാന്ധി മൈതാനത്തുവച്ചാണ് സംഭവം.

ഒരു വിഭാഗം കുട്ടികള്‍ തമ്മില്‍ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെയുണ്ടായ അഭിപ്രായ വ്യത്യാസമാണ് അക്രമണത്തിലേക്ക് നയിച്ചത്. അമീര്‍ ഹുസൈന്‍ അന്‍സാരിയെന്ന 15കാരനാണ് മുതിര്‍ന്ന കുട്ടികളില്‍ നിന്നും ആക്രമണത്തിനിരയായത്.

അടികൊണ്ട് തലയ്്ക്കും കൈക്കും ഗുരുതരമായ പരിക്കേറ്റ അമീര്‍ നിലത്ത് വീഴുകയായിരുന്നു. അടുകൊണ്ട് ഗുരുതരാവസ്ഥയില്‍ കിടന്ന അന്‍സാരിയെ ആരും തിരിഞ്ഞുനോക്കിയില്ല. ബാലന്‍ അവിടെക്കിടന്ന് മരിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് രണ്ട് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസും രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ജുവൈനല്‍ ബോര്‍ഡ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button